ad
Deshabhimani

സ‍ൗജന്യത്തിന്‌ താണ്ടണം കിലോമീറ്ററുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2026, 12:05 AM | 1 min read

കോന്നി

യുഡിഎഫ്‌ സർക്കാർ ആരംഭിച്ച കെഎസ്‌ആർടിസി ഓർഡിനറി ബസിലെ സ‍ൗജന്യയാത്ര പദ്ധതിയുടെ ഗുണം കിട്ടണമെങ്കിൽ ജില്ലയിലെ മലയോര മേഖലയിലെ സ്ത്രീകൾ കിലോമീറ്ററുകൾ താണ്ടണം. 20ൽ അധികം കിലോമീറ്റർ യാത്ര ചെയ്ത് കോന്നിയിൽ എത്തിയാലേ സൗജന്യയാത്ര ലഭ്യമാകുന്ന ഓർഡിനറി ബസ്‌ കാണാനെങ്കിലും സാധ്യമാകൂ.

തണ്ണിത്തോട് പഞ്ചായത്തിലെ കരിമാൻതോട്, തേക്കുതോട്, തണ്ണിത്തോട്, മണ്ണീറ എന്നിവിടങ്ങളിലും എലിമുള്ളുംപ്ലാക്കൽ, കൊക്കാത്തോട്‌ പ്രദേശങ്ങളിലും കെഎസ്ആർടിസി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നില്ല. അതുകൊണ്ടുതന്നെ ഇ‍ൗ മേഖലയിലെ സ്ത്രീ യാത്രക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. മുൻകാലങ്ങളിൽ പ്രവർത്തിച്ച്‌ പിന്നീട്‌ നിർത്തലാക്കിയ നിരവധി മലയോര സർവീസുകളുണ്ട്‌. ഒരുവർഷം മുമ്പ്‌ തൃശൂർ, തിരുവനന്തപുരം ഫാസ്റ്റുകൾ പുനഃരാരംഭിച്ചെങ്കിലും സർവീസ് നിലച്ചു. അടുത്തിടെ പുതുതായി കരിമാൻതോട്–നെടുമ്പാശേരി ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ ഓർഡിനറി സർവീസുകൾ പുനഃരാരംഭിച്ചിട്ടില്ല.

വിവിധ ആവശ്യങ്ങൾക്കായി നിരവധി സ്ത്രീകളാണ് ദിവസവും താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലേക്ക് എത്തിചേരുന്നത്. കോന്നിയിലെയും പത്തനംതിട്ടയിലെയും കോളേജുകളിലേക്കും, സ്കൂളുകളിലേക്കും പോകുന്ന നിരവധി വിദ്യാർഥിനികൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുമടക്കം നൂറുകണക്കിന്‌ പേർക്കാണ്‌ സൗജന്യ യാത്ര നിഷേധിക്കപ്പെടുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home