കെജിഒഎ കായികമേള സംഘടിപ്പിച്ചു

കെജിഒഎ ജില്ലാ കായികമേള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ. സുമേഷ് സി വാസുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം യു ഉദീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എ ആർ നൗഷാദ്, ജില്ലാ വനിതാ കൺവീനർ എൻ എസ് സുനില എന്നിവർ സംസാരിച്ചു. വിവിധ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ഡോ. കെ എസ് സിശാന്ത് മികച്ച കായിക താരമായി തെരഞ്ഞെടുക്കപ്പെട്ടു. അടൂർ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 10,11 ദിവസങ്ങളിൽ എറണാകുളത്താണ് സംസ്ഥാന കായിക മേള.









0 comments