കർഷകസംഘം ജില്ലാ സമ്മേളനം നാളെ തുടങ്ങും
കൊടി– കൊടിമര ജാഥകൾ ഇന്ന്

കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ സമ്മേളന നഗറിൽ ഓമല്ലൂർ ദർശന ആഡിറ്റോറിയത്തിൽ ഒരുക്കിയ കവാടം
പത്തനംതിട്ട
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്‌ച ഓമല്ലൂരിൽ തുടക്കമാകും. കൊടി– കൊടിമര ജാഥകൾ വ്യാഴം വൈകിട്ട് സമ്മേളന നഗറിലെത്തും. വെള്ളി രാവിലെ 10ന് പി ആർ പ്രദീപ് നഗറിൽ (ദർശന ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ശനി വൈകിട്ട് നാലിന് ഓമല്ലൂർ അന്പലം ജങ്‌ഷനിൽനിന്ന് കർഷകറാലി. അഞ്ചിന് ചന്തമൈതാനിയിൽ ചേരുന്ന പൊതുസമ്മേളനം ഓൾ ഇന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.










0 comments