പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം
29ന് ചിറ്റാറിൽ സമരപ്രഖ്യാപന കൺവൻഷൻ

ചിറ്റാർ
ജനവാസമേഖലകളിൽ ഇഎസ്എ നിയമം നടപ്പാക്കുന്നതിനെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തും. 29 പകൽ മൂന്നിന് ചിറ്റാറിൽ കിസാൻ സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി ചിറ്റാറിൽ സ്വാഗതസംഘം രൂപീകരിച്ചു. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം പെരുനാട് ഏരിയ പ്രസിഡന്റ് വി എ സലിം അധ്യക്ഷനായി.
സംഘാടകസമിതി ചെയർമാനായി സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രനെയും കൺവീനറായി കർഷകസംഘം ഏരിയ സെക്രട്ടറി കെ സുനിൽകുമാറിനെയും തെരഞ്ഞെടുത്തു.










0 comments