ad
Deshabhimani

സംഘാടക സമിതിയായി

കർഷകസംഘം ജില്ലാ സമ്മേളനം ഓമല്ലൂരിൽ

Photo
വെബ് ഡെസ്ക്

Published on May 21, 2026, 12:05 AM | 1 min read


പത്തനംതിട്ട

കേരള കർഷകസംഘം ജില്ലാ സമ്മേളനം ജൂൺ 23, 24, 25 തീയതികളിൽ ഓമല്ലൂരിൽ നടക്കും. 23ന് പതാക, കൊടിമര ജാഥയും 24, 25 തീയതികളിൽ പ്രതിനിധി സമ്മേളനവും നടക്കും. 25ന് വൈകിട്ട് പ്രകടനവും ഉണ്ടാവും. സമ്മേളന വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. യോഗം പത്തനംതിട്ട വൈഎംസിഎ ഹാളിൽ കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള, സിപിഐ എം ഏരിയ സെക്രട്ടറി എം വി സഞ്ജു, കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി സതികുമാരി, ജി ശ്രീരേഖ, ഗീത പ്രഭാകർ എന്നിവർ സംസാരിച്ചു.

എം വി സഞ്ജു ചെയർമാനും അഡ്വ. എസ് മനോജ് കുമാർ ജനറൽ കൺവീനറുമായ 251 അംഗ സംഘാടകസമിതി രൂപീകരിച്ചു.

ചിത്രം: കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home