കോന്നി സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നാളെ

പത്തനംതിട്ട
കോന്നി സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം തിങ്കൾ വൈകിട്ട് മൂന്നിന് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനാകും. കോന്നി ആനക്കൂടിന് എതിർവശത്ത് വിഎം കോംപ്ലക്സിലാണ് പുതിയ വിൽപനശാല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ആദ്യ വിൽപന നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉൽപന്നങ്ങൾക്ക് ഓഫറും ഡിസ്‌കൗണ്ടും ലഭിക്കും.










0 comments