ഇന്ധന വിലവർധന
മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

പെട്രോൾ ഡീസൽ പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ദേശിയ വൈസ് പ്രസിഡണ്ട് സൂസൻ കോടി ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധനവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലസിതാ നായർ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ബിന്ദു ചന്ദ്രമോഹൻ, കോമളം അനിരുദ്ധൻ, നിർമലാദേവി, വി ജി ശ്രീരേഖ, ദിവ്യാ റെജി മുഹമ്മദ്, സവിത അജയകുമാർ, ജെ ഇന്ദിരാദേവി, ലീല ഗംഗാധരൻ, പുഷ്പവല്ലി ടീച്ചർ, ജയശ്രീ പ്രകാശ്, സുധ രഞ്ചൻ, തുളസിമണിയമ്മ എന്നിവർ സംസാരിച്ചു.











0 comments