എഫ്എസ്ഇടിഒ സായാഹ്നസദസ്

തിരുവല്ല കെഎസ്ആർടിസി മുന്നിൽ സംഘടിപ്പിച്ച സായാഹ്നസദസ് കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
എഫ്എസ്ഇടിഒ സായാഹ്നസദസ്
പത്തനംതിട്ട
യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ തിരുവല്ല കെഎസ്ആർടിസിക്കുമുന്നിൽ സംഘടിപ്പിച്ച സായാഹ്നസദസ് കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി ബിന്ദു ഉദ്ഘാടനം ചെയ്‌തു. കെജിഒഎ ജില്ലാ സെക്രട്ടറി മോളമ്മ തോമസ് അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ലക്ഷ്‌മീദേവി, ഏരിയ സെക്രട്ടറി അനൂപ് അനിരുദ്ധൻ, കെഎസ്ടിഎ സബ് ജില്ലാ പ്രസിഡന്റ് കെ എൻ മഹേഷ് എന്നിവർ സംസാരിച്ചു.
കോഴഞ്ചേരിയിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്‌തു. ബിജു ജി നായർ അധ്യക്ഷനായി. എകെപിസിടിഎ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് എസ് വള്ളിക്കോട്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ജാൻകി ദാസ്, എൻജിഒ യൂണിയൻ ജില്ലാ ട്രഷറര്‍ എൽ അഞ്ജു, എഫ്‌എസ്‌ഇടിഒ താലൂക്ക് സെക്രട്ടറി എസ് ശ്രീകുമാർ, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ആർ വിനയരാജ് എന്നിവർ സംസാരിച്ചു.
റാന്നിയിൽ കെജിഎൻഎ ജില്ലാ സെക്രട്ടറി എ എസ് നിഷാദ് ഉദ്ഘാടനം ചെയ്‌തു. പി എസ് സിമിമോൾ അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്‌സ്, എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് ദീപ വിശ്വനാഥ്, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഒ ടി ദിപിൻദാസ്, കെജിഎൻഎ ജില്ലാ ട്രഷറര്‍ ശ്യാമ വിജയൻ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി എസ് അൻഷാദ്, പ്രസിഡന്റ് ആഷ്ബിൻ എൻ രാജൻ എന്നിവർ സംസാരിച്ചു.











0 comments