കർഷകസഭയുടെയും ഞാറ്റുവേലച്ചന്തയുടെയും ക്രോഡീകരണം

തൈക്കാട്ടുശേരി ബ്ലോക്ക് കർഷകസഭയുടെയും ഞാറ്റുവേലച്ചന്തയുടെയും ക്രോഡീകരണവേദിയിൽ കർഷകർക്ക് വളം വിതരണംചെയ്യുന്നു
ചേർത്തല
കൃഷിവകുപ്പ് ആത്മ തൈക്കാട്ടുശേരി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ ഒരുക്കിയ കർഷകസഭയുടെയും ഞാറ്റുവേലച്ചന്തയുടെയും ബ്ലോക്കുതല ക്രോഡീകരണം നടന്നു. പ്രസിഡന്റ് വി ആർ രജിത ഉദ്‌ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് പി ഡി സജീവ് അധ്യക്ഷനായി. പാണാവള്ളി കൃഷി അസി. ഡയറക്‌ടർ ജ്യോത്സ്‌ന കർഷകസഭയുടെയും ഞാറ്റുവേലച്ചന്തയുടെയും ക്രോഡീകരണം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബീന ഉണ്ണി, ഉദയമ്മ ഷാജി, അംഗങ്ങളായ ജയശ്രീ ബിജു, അഞ്‌ജു മുകുന്ദൻ, പി ബിജു, ഉഷ മുകുന്ദൻ, പള്ളിപ്പുറം കൃഷി ഓഫീസർ ലിറ്റി വർഗീസ് എന്നിവർ സംസാരിച്ചു. പ്രമുഖ കർഷകർ കാർഷികാനുഭവങ്ങളും കൃഷിവികസന നിർദേശങ്ങളും അവതരിപ്പിച്ചു.











0 comments