Deshabhimani

ഇന്നും മായാതെ; ശ്രീവിദ്യ ഓർമയായിട്ട് രണ്ട് പതിറ്റാണ്ട്

Sreevidya

ശ്രീവിദ്യ (ഇടത്), ​'ഗൃഹലക്ഷ്മി' സിനിമയിൽനിന്ന് (വലത്)

വെബ് ഡെസ്ക്

Published on Oct 19, 2026, 10:52 AM | 2 min read

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യ ഓർമയായിട്ട് 20 വർഷം. ജന്മം തമിഴ്നാട്ടിലായിരുന്നെങ്കിലും നാല് പതിറ്റാണ്ടോളം മലയാളത്തിന്റെ ആസ്വാദമനസ്സ് കീഴക്കിയാണ് ശ്രീവിദ്യ നിറഞ്ഞുനിന്നത്. സ്തനാർബുദബാധയെ തുടർന്ന് 2006 ഒക്ടോബർ 19ന് 53-ാം വയസിലായിരുന്നു അന്ത്യം.


അര ഡസനിലേറെ ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച അവർ അഭ്രപാളികളിലെ വിസ്‌മയമായി. ജീവിതം ഒരു ഗാനം, രച ന, ഇടവഴിയിലെ പൂച്ച മി ണ്ടാപ്പൂച്ച, ദൈവത്തിൻ വികൃതികൾ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നാലു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ഉൾപ്പെടെ വിഖ്യാതമായ നിരവധി പുരസ്കാരങ്ങൾ നേടി. നർത്തകിയും മികച്ച സംഗീതജ്‌ഞയുമായിരുന്നു.


Sreevidya deadbodyശ്രീവിദ്യയുടെ മൃതദേഹത്തിൽ എം ജി ശ്രീകുമാർ, മുരളി, കൃഷ്ണ‌കുമാർ, എം ജി രാധാകൃഷ്ണ‌ൻ, കെ ബി ഗണേശ്കുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കുന്നു (ഫയൽ)


1953 ജൂലൈ 24ന് ആർ കൃഷ്ണമൂർത്തിയുടെയും സംഗീതജ്ഞ‌യായ എം എൽ വസന്തകുമാരിയുടെയും മകളായി മദിരാശിയിലായിരുന്നു ജനനം. അമ്മയിൽ നിന്നുതന്നെയാണ് സം​ഗീതം പഠിച്ചത്. അഞ്ചാംവയസ്സിൽ ഭരതനാട്യവും അഭ്യസിച്ചുതുടങ്ങി. അച്‌ഛൻ കൃഷ്‌ണമൂർത്തി തമിഴ് സിനിമയിലെ ഹാസ്യനടനായിരുന്നു.


1966ൽ 'തിരുവരുൾ ചൊൽവർ' എന്ന തമിഴ് ചിത്രത്തിലൂടെ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീവിദ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'അമ്പലപ്രാവ്' എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു മലയാളസിനിമയിലേക്കുള്ള ചുവടുവെപ്പ്. 1969ൽ എൻ ശങ്കരൻനായർ സംവിധാനം ചെയ്‌ത 'ചട്ടമ്പിക്കവ ല'യിലാണ് ശ്രീവിദ്യ ആദ്യമായി നായികറോളിൽ എത്തുന്നത്. സത്യൻറെ നായികയായി ആ പതിനാറുകാരി ശ്രദ്ധിക്കപ്പെട്ടു. 'കുമാര സംഭവം' പോലുള്ള പുരാണകഥാചിത്രങ്ങളിൽ ശ്രീവിദ്യ കാഴ്ചവെച്ച നൃത്തരംഗങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രേംനസീർ, മധു, സുകുമാരൻ, സോമൻ, ജയൻ എന്നീ താരങ്ങളുടെ കൂടെയും നായികവേഷങ്ങളണിഞ്ഞ ശ്രീവിദ്യ മകൾ, സഹോദരി, ഭാര്യ, കാമുകി, അമ്മ എന്നീ വേഷങ്ങളിലായി നൂറുകണക്കിനു കഥാപാത്രങ്ങളെ മലയാളസിനിമയ്ക്കു കാഴ്ചവെച്ചു.


Sreevidya rememberanceശ്രീവിദ്യ ആദ്യകാലചിത്രം (വലത്)


ദൈവത്തിന്റെ വികൃതികൾ, ആദാമിൻെറ വാരിയെല്ല്, ഇരകൾ, രാജഹംസം, ബാബുമോൻ, അംബ അംബിക അംബാലിക, ഹൃദയം ഒരു ക്ഷേത്രം, ചെണ്ട, ധർമയുദ്ധം, പുഴ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വേനലിൽ ഒരു മഴ, റൗഡി രാജമ്മ, എൻറെ സൂര്യപുത്രിക്ക്, സ്വാതിതിരുനാൾ, നക്ഷത്രത്താരാട്ട്, ധീര, ജീവിതം ഒരു ഗാനം, രചന, അഗ്നിസാക്ഷി എന്നിവ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾകൊണ്ടുകൂടി ശ്രദ്ധേയമായ ചിത്രങ്ങളാണ്. സപ്‌ത സ്വരങ്ങൾ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അയനം, എന്നെന്നും കണ്ണേട്ടൻറെ, ആരാൻ്റെ മുല്ല കൊച്ചുമുല്ല, അനിയത്തിപ്രാവ്, മാനസം തുടങ്ങിയ നിരവധി ചിത്രങ്ങളിലും ഈ നടിയുടെ സാന്നിധ്യം നിറഞ്ഞുനിന്നു. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്. "ഇങ്ങനെയൊരു നിലാപക്ഷി' യാണ് അവസാന ചിത്രം. നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു.


1978ൽ ചലച്ചിത്ര നിർമാതാവായ ജോർജ് തോമസിനെ വിവാഹം കഴിച്ചു. ഒമ്പതുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 31-ാം വയസിൽ ബന്ധം പിരിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home