Deshabhimani

കുദു കേളി സഫ മക്ക കപ്പ്: ആറാംവാരം 3 മത്സരം

keli tournament
വെബ് ഡെസ്ക്

Published on Oct 19, 2026, 10:48 AM | 1 min read

റിയാദ് : കേളി കലാസാംസ്‌കാരിക വേദി രജത ജൂബിലിയുടെ ഭാഗമായുള്ള കുദു–കേളി സഫാ മക്ക കപ്പ്‌ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആറാംവാരത്തിൽ മൂന്ന് മത്സരം നടന്നു. കൊങ്കൺ ഫൈറ്റേഴ്സ് റിയാദ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്മാഷസ് സി സി ടീമുകൾ വിജയികളായി.


​ആദ്യ മത്സരത്തിൽ കൊങ്കൺ ഫൈറ്റേഴ്സ് റിയാദ് ആറ് വിക്കറ്റിന് സ്രാക്കോ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. സ്രാക്കോ ആറ് വിക്കറ്റ് നഷ-്‌ടത്തിൽ 99 റൺസ് നേടിയപ്പോൾ കൊങ്കൺ ഫൈറ്റേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഫ്രോസ് വാഡ്കർ കളിയിലെ താരമായി.


​രണ്ടാം മത്സരത്തിൽ ഫ്രൈഡേ ഫൈറ്റേഴ്സ് അഞ്ച് വിക്കറ്റിന് സ്ട്രൈക്കേഴ്സ് 11 റിയാദിനെ തോൽപ്പിച്ചു. സ്ട്രൈക്കേഴ്സ് ഏഴ് വിക്കറ്റ് നഷ-്‌ടത്തിൽ 96 റൺസ് നേടിയപ്പോൾ ഫ്രൈഡേ ഫൈറ്റേഴ്സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി. എ കെ പ്രണവാണ്‌ മികച്ച താരം.

​മൂന്നാം മത്സരത്തിൽ സ്മാഷസ് സിസി ഒമ്പത് വിക്കറ്റിന് ഹോക-്‌സ്‌ സ-്‌ക്വാഡിനെ പരാജയപ്പെടുത്തി. ഹോക്സ്‌ സ്ക്വാഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് നേടി. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സ്മാഷസ് ലക്ഷ്യം മറികടന്നു. ജിഷ-്‌ണു മോഹനാണ്‌ കളിയിലെ താരം. ​മൃദുൻ, ചാക്കോ, ഷബി അബ്ദുൾ സലാം, ലജീഷ്, മൻസൂർ, ഇസ്മായിൽ കൊടിഞ്ഞി എന്നിവർ അമ്പയർമാരായി.


​ചാക്കോ, സൻസീർ, ഷഫീഖ് മഞ്ചേരി എന്നിവർ മാൻ ഓഫ് ദ മാച്ച് പുരസ-്‌കാരങ്ങൾ വിതരണം ചെയ്തു. ​24 ടീം മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരം. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. ഡിസംബറിലാണ്‌ സെമി ഫൈനലും ഫൈനലും.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home