ആരോഗ്യമന്ത്രിയ്‌ക്കുനേരെ ആക്രമണം
എഫ്‌എസ്‌ഇടിഒ പ്രതിഷേധമിരന്പി

പത്തനംതിട്ട
ആരോഗ്യമന്ത്രി വീണാ ജോർജിനുനേരെയുണ്ടായ കെഎസ്‌യു – യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എഫ്‌എസ്‌ഇടിഒ പ്രകടനം നടത്തി. കലക്‌ടറേറ്റിൽ പടിക്കൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ്‌കുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, പ്രസിഡന്റ് ജി ബിനുകുമാർ, എൽ അഞ്ജു, ടി ആർ ബിജുരാജ്, കെ സഞ്ജീവ്, കെജിഒഎ ജില്ലാ കമ്മിറ്റിയംഗം അംജത് രാജീവൻ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എസ് ബിനു ഉദ്ഘാടനം ചെയ്‌തു. പി ബി മധു, കെജിഒഎ ഏരിയ സെക്രട്ടറി ഡി ശ്യാംകുമാർ. എം പി ഷൈബി, എം വി സുമ, ഒ ടി ദിപിൻദാസ്, പി ജി ശ്രീരാജ്, അജി എസ് കുമാർ, എം മോനേഷ്, ബിനു ജി തമ്പി, ചിനു എസ് നായർ എന്നിവർ സംസാരിച്ചു. അടൂരിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ടി കെ സുനിൽബാബു ഉദ്ഘാടനം ചെയ്‌തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ്, ആർ രജനീഷ്, സി ജെ ജയശ്രി എന്നിവർ സംസാരിച്ചു. റാന്നിയിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ടി കെ സജി ഉദ്ഘാടനം ചെയ്‌തു.
ചിത്രം: ആരോഗ്യമന്ത്രി വീണാ ജോർജിനുനേരെയുണ്ടായ കെഎസ്‌യു – യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എഫ്‌എസ്‌ഇടിഒ പ്രകടനം കലക്‌ടറേറ്റിൽ പടിക്കൽ നടത്തിയ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു









0 comments