മഴയത്തും ആവേശം കുറവില്ല
വെക്കടാ ഇതിനു മേലെ ഒന്ന്...

കടക്കാട് ജങ്‌ഷനിൽ ആരാധകർ വിവിധ ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു
എം സുജേഷ്
പന്തളം
"വെക്കടാ ഇതിനു മേലെ ഒന്ന്' പോർച്ചുഗൽ ആരാധകരുടെ വെല്ലുവിളിയിങ്ങനെ. അതാ തൊട്ടടുത്ത് മറ്റൊരു കൂറ്റൻ ഫ്ലക്സ് ബോർഡ് "ഈ സീസൺ ഞങ്ങളങ്ങ് തൂക്കി'... വച്ചത് അർജന്റീന, ബ്രസീൽ ആരാധകർ. മറുപടിയായി സ്പെയിൻ ആരാധകരും ഫ്ലക്സ് ഉയർത്തിയിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിലെ ജങ്‌ഷനുകളിലാണ് ഫ്ലക്സ് യുദ്ധം. ഇത്തരത്തിൽ തുമ്പമൺ സർവീസ് സഹകരണ ബാങ്കിന് സമീപത്തും കൂറ്റൻ ഫ്ലക്സുകൾ തുമ്പണ്ണിലെ ആരാധകർ സ്ഥാപിച്ചിട്ടുണ്ട്. കളിക്കളത്തിൽ ഉണ്ടാകുന്ന ആവേശത്തേക്കാൾ വലിയ പ്രതീക്ഷയും ആവേശവുമാണ് കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ തീർക്കുന്നത്.
തുമ്പമണ്ണിൽ ഫുട്ബോൾ ആരാധകർ ഏറെയാണ്. സിടിഎഫ്എ എന്ന പേരിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഫുട്ബോൾ ക്ലബ്ബ് തന്നെയുണ്ട് ഇവിടെ. എംജി ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ഈ ക്ലബ്ബ് ടൂർണമെന്റുകളും സംഘടിപ്പിക്കാറുണ്ട്. നിരവധി ഫുട്ബോൾ താരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത ക്ലബാണിത്.










0 comments