ad
Deshabhimani

മൊബൈൽ ടവർ ജനറേറ്ററിന് തീപിടിച്ചു

Photo

ഉളനാട് സെന്റ്‌ ജോൺസ് യുപി സ്കൂളിന് സമീപം മൊബൈൽ ടവറിന്റെ ജനറേറ്ററിന് തീപിടിച്ചത് അഗ്‌നിരക്ഷാസേന അണയ്ക്കുന്നു ​

വെബ് ഡെസ്ക്

Published on Sep 24, 2025, 12:05 AM | 1 min read


പന്തളം

കുളനട പഞ്ചായത്ത് ഉളനാട് സെന്റ്‌ ജോൺസ് യു പി സ്കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎല്ലിന്റെ മൊബൈൽ ടവറിനോട് അനുബന്ധമായി സ്ഥാപിച്ചിരുന്ന ജനറേറ്ററിന് തീ പിടിച്ചു. അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്ത് എത്തി ഫോമും വെള്ളവും ഉപയോഗിച്ച് തീ കെടുത്തി. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ ജെയ്സൻ പി ജോണിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വി എം മനോജ്, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ ദിപിൻ, അഭിലാഷ് എസ് നായർ, മുഹമ്മദ്, ദീപേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home