പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവ്

അടൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഏനാത്ത് വില്ലേജിൽ നെടുമൺ ശ്യാം രാജ് ഭവനിൽ ശ്യാം രാജിനെ (32) ആണ് ആറ് വർഷം കഠിന തടവിനും 30,000 രൂപ പിഴയും വിധിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി മഞ്ജിത്ത് ആണ് പോക്സോ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവിന് ശിക്ഷിച്ചത്. 2022 ഫെബ്രുവരി മാസം 9,12 തീയതികളിൽ പ്രതിയുടെ വീട്ടിൽ വച്ച് അതിജീവിതയെ ശാരീരികമായി പീഡിപ്പിച്ചതിന് ഏനാത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ മനോജ് കുമാർ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷൻഭാഗത്ത് നിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി ഹാജരായി.











0 comments