ad
Deshabhimani

കീം റാങ്ക് പട്ടിക

ജില്ലയിൽനിന്ന് 2715 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 28, 2026, 12:05 AM | 1 min read


പത്തനംതിട്ട

കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ ഫലം ശനിയാഴ്ച പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽനിന്ന് റാങ്ക് പട്ടികയിൽ ഇടംനേടിയത് 2,715 വിദ്യാർഥികൾ. എൻജിനീയറിങ് വിഭാഗത്തിൽ 15 വിദ്യാർഥികൾ ആദ്യ ആയിരത്തിനുള്ളിൽ റാങ്ക് സ്വന്തമാക്കി. ആകെ 1,874 പേർ ഇടംപിടിച്ചു. ബിഫാം പരീക്ഷയിൽ ജില്ലയിലെ 841 വിദ്യാർഥികളാണ് റാങ്ക് ലിസ്റ്റിൽ. 15 പേർക്ക് ആദ്യ ആയിരം റാങ്കിനുള്ളിൽ ഇടംനേടാനായി.

എൻജിനീയറിങ്ങിൽ സംസ്ഥാനതലത്തിൽ 11–-ാം റാങ്ക് നേടിയ കാവുഭാഗം മൂലമണ്ണിൽ വീട്ടിൽ സാമുവേൽ കോശി ജോണും ബിഫാമിൽ 52–-ാം റാങ്ക് നേടിയ കുറ്റപ്പുഴ പുത്തേട്ടുകടുപ്പിൽ വീട്ടിൽ സൈമൺ ജേക്കബുമാണ് ജില്ലയിൽ ഒന്നാമതെത്തിയത്. ഇരുവരും ഒരുമിച്ച് പഠിച്ചവരാണെന്ന പ്രത്യേകതയുമുണ്ട്. യുപി വരെ ഒരുമിച്ചായിരുന്നു പഠനം. പത്തുവരെ തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്‌കൂളിലും പ്ലസ്ടുവിന് ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാ വിഹാറിലുമായിരുന്നു പഠനം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home