ad
Deshabhimani

കടുത്ത അവഗണന

പെൺകുട്ടിയെ 
കണ്ടെത്താനായില്ല

Missing Hannamol

മൂവാറ്റുപുഴയാറിൽ ശനിയാഴ്ച രാവിലെ അഗ്‌നിരക്ഷാസേന തിരച്ചിൽ നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 01:23 AM | 1 min read

പിറവം

മൂവാറ്റുപുഴയാറിൽ പിറവത്ത് കുടുംബം മുങ്ങിമരിച്ച സംഭവത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്താൻ അധികൃതർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന്‌ പരാതി. അമ്മയുടെയും മകന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ചെറുവട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ഹന്നമോളെ(8)യാണ്‌ കാണാതായത്‌.


പുഴയിൽ വ്യാപക തെരച്ചിലിന് അധികൃതർ തയ്യാറാകാത്തതിനാലാണ്‌ ഹന്നയെ കണ്ടെത്താൻ സാധിക്കാത്തതെന്നാണ്‌ നാട്ടുകാരുടെ പരാതി. നിരവധി മുങ്ങിമരണങ്ങൾ നടക്കുന്ന മൂവാറ്റുപുഴയാറിന്റെ തീരമാണ് പിറവം മേഖല. സ്കൂബാ ടീം, മുങ്ങൽ വിദഗ്ധരായ നാട്ടുകാർ എന്നിവർ ചേർന്ന് സംയുക്തമായി നടത്തുന്ന തിരച്ചിലിലാണ് മിക്കസന്ദർഭങ്ങളിലും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താറുള്ളത്‌. റവന്യു, പൊലീസ്, ഫയർഫോഴ്സ് എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ച്‌ പുഴയിൽ തിരച്ചിൽ നടത്തുന്നതിൽ ജനപ്രതിനിധികളും കാര്യമായ ഇടപെടൽ നടത്തുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home