print edition ദക്ഷിണ കൊറിയ മുൻ പ്രഥമ വനിതയ്ക്ക് 7 വർഷംകൂടി തടവ്

സോൾ: ദക്ഷിണ കൊറിയ മുൻ പ്രഥമവനിത കിം കിയോൺ ഹിയ്ക്ക് ഏഴു വർഷം തടവുശിക്ഷ. സർക്കാർ തസ്തികകളിൽ നിയമനം വാഗ്ദാനംചെയ്ത് കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളും ആഭരണങ്ങളും കൈപ്പറ്റിയ കേസിൽ സെൻട്രൽ ഡിസ്ട്രിക്ട് കോടതി തത്സമയം സംപ്രേഷണംചെയ്ത വിധിന്യായത്തിലാണ് കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്.
അന്പത്തിമൂന്നുകാരി മറ്റൊരു സാമ്പത്തിക തട്ടിപ്പുകേസിൽ നാലുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്. 2024-ൽ രാജ്യത്ത് നിയമവിരുദ്ധമായി സൈനികനിയമം നടപ്പാക്കാൻ ശ്രമിച്ച് പുറത്താക്കപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഭാര്യയാണ് കിം.











0 comments