ad
Deshabhimani

 ബജറ്റിൽ നയാപൈസയില്ല

അവഗണനയിൽ നെയ്യാറ്റിൻകര ആയുർവേദ ആശുപത്രി

   നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയുടെ കിടത്തിച്ചികിത്സാ കെട്ടിടം

നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയുടെ കിടത്തിച്ചികിത്സാ കെട്ടിടം

വെബ് ഡെസ്ക്

Published on Jun 28, 2026, 02:27 AM | 1 min read

നെയ്യാറ്റിൻകര

മൂന്നുകല്ലിൻമൂട് ഗവ. ആയുർവേദ ആശുപത്രിയുടെ ശോച്യാവസ്ഥ മാറ്റാനുള്ള ഫണ്ട് അനുവദിക്കാതെ യുഡിഎഫ് സർക്കാർ. കേരള ബജറ്റിൽ മെഡിക്കൽ കെയർ, പ്ലബിക് ഹെൽത്ത് എന്നിവയ്ക്കായി ആരോഗ്യവകുപ്പിന് 2076.02 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത്തവണ യുഡിഎഫ് സർക്കാർ ബജറ്റിൽ ആയുർവേദ ആശുപത്രിയിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു രൂപപോലും അനുവദിച്ചിട്ടില്ല. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള രോഗികളെ കിടത്തിച്ചികിത്സിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഷീറ്റ് ദ്രവിച്ചുതുടങ്ങി. ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയിലാണ്. ഒപി ബ്ലോക്കിന് പുതിയ കെട്ടിടം കഴിഞ്ഞ സർക്കാർ പണികഴിച്ചെങ്കിലും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ടും കിടത്തിച്ചികിത്സ പഴയ കെട്ടിടത്തിൽത്തന്നെ. ദിവസവും 260ലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഇപ്പോൾ 30 കിടക്കമാത്രമേയുള്ളൂ. വിവിധ പ്രോജക്ടുകളിൽ ഉൾപ്പെടെ ഏഴ്‌ ഡോക്ടർമാരും രണ്ട്‌ ഫാർമസിസ്റ്റുകളുമാണുള്ളത്. ആംബുലൻസ് വാങ്ങാൻ നിർദേശമുണ്ടെങ്കിലും അതിലേക്കുള്ള ഫണ്ടുപോലും ബജറ്റിൽ അനുവദിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home