ad
Deshabhimani

സിജിപിഎ ജില്ലാ സമ്മേളനം

പെൻഷൻ പരിഷ്‌കരണ 
നിഷേധ നിയമം പിൻവലിക്കണം

സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോ. ജില്ലാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോ. ജില്ലാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 02:00 AM | 1 min read

തിരുവനന്തപുരം

പെൻഷൻ പരിഷ്‌കരണ നിഷേധ നിയമം പിൻവലിക്കണമെന്നും സിജിഎച്ച്‌എസ്‌ സൗകര്യം വിപുലപ്പെടുത്തണമെന്നും സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ കമലാസനൻ അധ്യക്ഷനായി. എൻ വിക്രമൻ നായർ രക്തസാക്ഷിപ്രമേയവും റോസമ്മ തോമസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. എസ് അശോക് കുമാർ റിപ്പോർട്ടും ചന്ദ്രബാബു കണക്കും അവതരിപ്പിച്ചു. ടി എൻ വെങ്കിടേശ്വരൻ, എൻ വിനോദ് കുമാർ, മുഹമ്മദ്‌ മഹീൻ, മുരളീധരൻ, ആർ മുരളീധരൻ നായർ, ജേക്കബ് തോമസ്, പി സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കമലാസനൻ (പ്രസിഡന്റ്‌), എസ് അശോക് കുമാർ (സെക്രട്ടറി), കെ രാജ്‌മോഹൻ, എം എൻ രാധാകൃഷ്ണൻ നായർ, സി കൃഷ്ണകുമാരി (വൈസ് പ്രസിഡന്റുമാർ), സി മോഹനൻ നായർ, പി ഗണേശൻ (അസി. സെക്രട്ടറി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home