നിയമസഭാ തെരഞ്ഞെടുപ്പ്
ഉദ്യോഗസ്ഥരെ അനുമോദിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ചുമതല വഹിച്ച എസ്‌പി ആർ ആനന്ദിനെ കലക്ടർ എസ് പ്രേംകൃഷ്‌ണൻ അനുമോദിക്കുന്നു
പത്തനംതിട്ട
നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയ ഉദ്യോഗസ്ഥരെ കലക്ടർ എസ് പ്രേം കൃഷ്‌ണൻ അനുമോദിച്ചു.
ജീവനക്കാരുടെ പ്രവർത്തനമികവിൽ പരാതിരഹിത തെരഞ്ഞെടുപ്പ് നടത്താനായെന്ന് കലക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ എസ് നസിയ ചടങ്ങിൽ അധ്യക്ഷയായി. ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല പൊലീസ് മേധാവി ആർ ആനന്ദ്, റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, തെരഞ്ഞെടുപ്പ് ജോലികളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










0 comments