തെരഞ്ഞെടുപ്പ് കമീഷണർ ബിജെപി ഉദ്യോഗസ്ഥനായി മാറി

പത്തനംതിട്ട
ബിജെപിയുടെ കാര്യപരിപാടി നടപ്പാക്കുന്ന ഉദ്യോഗസ്ഥനായി മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ മാറിയെന്ന് മാത്യു ടി തോമസ് പറഞ്ഞു. സംഘപരിവാറിന്റെ നിക്ഷിപ്‌ത താൽപര്യങ്ങൾക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥനായി മാറി ഏകാധിപതിയെപോലെ പെരുമാറുകയാണ്. കാശ്‌മീരിന്റെ പ്രത്യേകപദവി ഇല്ലാതാക്കാൻ പരിശ്രമിച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നീതിപൂർവമായും നിഷ്‌പക്ഷമായും നിയമപരമായും പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനെ അങ്ങനെയല്ലാതാക്കി.
ഒരു കാലത്ത് കോൺഗ്രസിന്റെ മാനസപുത്രനായി വിവിധ തലങ്ങളിൽ ഒൗദ്യോഗിക സ്ഥാനം വഹിച്ച ശേഷം വളരെ പെട്ടെന്നാണ് ബിജെപിയുടെ അടിമയായത്. കമീഷനിലെ മറ്റ് രണ്ടംഗങ്ങളും ഗ്യാനേഷ് കുമാറിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് രാജ്യം മുഴുവനും ആവശ്യപ്പെടുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്‌ഐആറിലൂടെ പല മണ്ഡലങ്ങളിലും ബിജെപിക്ക് ജയിക്കാൻ അവസരമൊരുക്കിക്കൊടുക്കുകയാണ് ഇദ്ദേഹം ചെയ്‌തതെന്നും മാത്യു ടി പറഞ്ഞു.









0 comments