പൊലീസ് അക്രമം
ഡിവൈഎഫ്‌ഐ റോഡുപരോധിച്ചു

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചതിൽ പ്രതിഷേച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധം
പത്തനംതിട്ട
തിരുവനന്തപുരത്ത് നടന്ന പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിനുസമീപം റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്‌റ്റുചെയ്‌ത് നീക്കി. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകർക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെതുടർന്ന് സംഘർഷമുണ്ടായി. യൂണിഫോമിൽനിന്ന് നെയിം പ്ലേറ്റുകൾ നീക്കം ചെയ്‌ത ശേഷമാണ് പൊലീസ് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ക്രൂരമായി കൈകാര്യം ചെയ്‌തത്.
ബ്ലോക്ക് സെക്രട്ടറി ശ്യാംരാജ്, പ്രസിഡന്റ് അജ്‌മൽ റഹിം, സൂരജ് എസ് പിള്ള, റിയാസ് റഷീദ്, അജിൻ വർഗീസ്, അസീം സക്കീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.








0 comments