ad
Deshabhimani

ദുരിതബാധിത മേഖലകളിൽ കിറ്റ്‌ വിതരണം ചെയ്ത്‌ ഡിവൈഎഫ്‌ഐ

Photo
വെബ് ഡെസ്ക്

Published on Aug 11, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലയിൽ മിന്നൽ പ്രളയത്തിൽ ദുരിതത്തിലായവർക്ക്‌ സഹായവുമായി ഡിവൈഎഫ്‌ഐ. കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി ക്യാമ്പുകളിൽ കഴിഞ്ഞവർക്കും, പ്രളയം കാരണം ദുരിതം അനുഭവിച്ചവർക്കും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്‌. ആദ്യഘട്ടം ആറന്മുള പഞ്ചായത്തിലെ ഏഴിക്കാട് ഉന്നതിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ ഉദ്‌ഘാടനം ചെയ്തു. ആറന്മുള പഞ്ചായത്ത് അംഗം ശ്രീനി ചാണ്ടിശേരി കിറ്റുകൾ ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക്‌ കമ്മിറ്റി സമാഹരിച്ച കിറ്റുകളാണ് വിതരണം ചെയ്തത്‌. ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക്‌ സെക്രട്ടറി വി വിനീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ സുനിൽ മഞ്ഞാലി, ആർ സുധീഷ് ബാബു, കിടങ്ങന്നൂർ മേഖല സെക്രട്ടറി അജ്മൽ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബി സതീഷ് കുമാർ എന്നിവരും പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home