ad
Deshabhimani

‘ഇന്ദിരാ കട്ട്’ കേരളത്തിനുവേണ്ട യുവജനരോഷം കത്തി

Photo

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച്‌

വെബ് ഡെസ്ക്

Published on Jul 19, 2026, 12:05 AM | 1 min read

പത്തനംതിട്ട

‘ഇന്ദിരാ കട്ട്’ കേരളത്തിന് വേണ്ട, കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് നയങ്ങൾ നിർത്തലാക്കുക എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യുവജനങ്ങൾ പത്തനംതിട്ട കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

ലോകകപ്പ് ഫുട്‌ബോൾ മത്സരം പോലും കാണാൻ കഴിയാത്തവിധം പവർകട്ട് ഏർപ്പെടുത്തിയ സർക്കാരിന്‌ താക്കീതായി പ്രതിഷേധം. കേന്ദ്രകമ്മിറ്റിയംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി വിഷ്‌ണു ഗോപാൽ, പ്രസിഡന്റ് എം അനീഷ്‌കുമാർ, ട്രഷറർ അമൽ എബ്രഹാം, വൈസ് പ്രസിഡന്റുമാരായ മോനിഷ മോഹനൻ, സി സുമേഷ്, ജോയിന്റ് സെക്രട്ടറി സോബി ബാലൻ, സെക്രട്ടറിയറ്റംഗങ്ങളായ ശ്യാംരാജ്, കെ എസ് അമൽ, രേഷ്‌മ മറിയം റോയ് എന്നിവർ സംസാരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home