26 കിലോ കഞ്ചാവും 10.75 ഗ്രാം എംഡിഎംഎയും നശിപ്പിച്ചു

പത്തനംതിട്ട
സീറോ ഡ്രഗ് ക്യാന്പയിന്റെ ഭാഗമായി വിവിധ കേസുകളിലായി പിടിച്ചെടുത്ത 26.228 കിലോഗ്രാം കഞ്ചാവും 10.755 ഗ്രാം എംഡിഎംഎയും ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന്റെ നേതൃത്വത്തിൽ കത്തിച്ച് നശിപ്പിച്ചു. ജില്ലാ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റി പ്രത്യേക യോഗം ചേർന്നാണ് മയക്കുമരുന്നുകൾ നശിപ്പിക്കാൻ തീരുമാനമെടുത്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ രജിസ്‌റ്റർ ചെയ്യുന്ന സമയം പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളിൽനിന്നും രാസപരിശോധനയ്‌ക്കായി ലാബിലേക്ക് അയയ്‌ക്കാൻ സാമ്പിൾ ശേഖരിക്കാറുണ്ട്. ഇത്തരത്തിൽ കെമിക്കൽ ലാബിലേക്ക് സാമ്പിൾ അയച്ചുകൊടുക്കുന്ന സാമ്പിളുകൾ പരിശോധിച്ചശേഷം റിപ്പോർട്ട് കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് സ്‌റ്റേഷനിലേക്കും കോടതിയിലേക്കും അയച്ചുകൊടുക്കും. ഈ നടപടിക്രമം പൂർത്തിയാക്കിയ കേസുകളിലെ തൊണ്ടിമുതലുകളാണ് നശിപ്പിച്ചത്. മെയ് 19ന് 21.731 കിലോഗ്രാം കഞ്ചാവും 106.30 ഗ്രാം എംഡിഎംഎയും ഇതേ രീതിയിൽ കത്തിച്ചുകളഞ്ഞിരുന്നു.











0 comments