ലഹരി വിരുദ്ധ ബോധവൽക്കരണം

തിരുവല്ല
കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ ഇടവകയുടെ 2025-26 വർഷത്തെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും നടത്തി.
മാർത്തോമ്മ കോളേജിൽ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. ടി കെ മാത്യു വർക്കി അധ്യക്ഷനായി. ഇടവക വികാരി സുനിൽ ചാക്കോ, കൺവീനർ എ വി ജോർജ്, ഡോ. പി ജെ വർഗീസ്, പ്രസാദ് ചെറിയാൻ, ജോർജി ഏബ്രഹാം, ജാനറ്റ് മറിയം തോമസ്, റിഥിക ആർ, അളകനന്ദ ബി എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗം, ക്വിസ്സ്, പോസ്റ്റർ ഡിസൈൻ മത്സര വിജയികൾക്ക് ഇടവകയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു.








0 comments