Deshabhimani

ഡോ. ബി ജി ഗോകുലനെ 
ആദരിച്ചു

AADHARAVU

ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിനർഹനായ ഡോ. ബി ജി ഗോകുലനെ 
കെ എസ് ചിത്രയും ശ്രീകുമാരൻ തമ്പിയും ചേർന്ന് ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 12:15 AM | 1 min read


തിരുവല്ല
ആയിരത്തോളം മലയാള ഗാനങ്ങൾ, മൂന്ന് കവിത സമാഹാരങ്ങളിലായി നാനൂറിലധികം കവിതകൾ കഴിഞ്ഞ അഞ്ചു വർഷത്തിൽ രചിച്ചു നിർമിച്ചതിന് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിനർഹനായ ഡോ. ബി ജി ഗോകുലനെ തെന്നിന്ത്യൻ വാനമ്പാടി കെ എസ് ചിത്രയും സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയും ചേർന്ന് ആദരിച്ചു.
കെ എസ് ചിത്രയ്ക്ക് ട്രാവൻകൂർ ശ്രീ പുരസ്കാരം സമർപ്പിക്കുന്ന വേദിയിലാണ് ഡോ.  ഗോകുലന് ആദരം ലഭിച്ചത്. സംവിധായകൻ ബ്ലെസ്സി, സിനിമാതാരം മോഹൻ അയിരൂർ, തിരുവല്ല ട്രാവൻകൂർ ക്ലബ് പ്രസിഡന്റ്‌ ഡോ. കെ ജി സുരേഷ്, ഷാജി വർഗീസ്, അഡ്വ. രാജീവ് പാരിപ്പള്ളി, സുരേഷ് കാവും ഭാഗം ശ്രീലകം സുരേഷ് എന്നിവർ സംസാരിച്ചു.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home