പൊലീസുകാരന് തെരുവ് നായയുടെ കടിയേറ്റു

നായയുടെ കടിയേറ്റ സുനിൽകുമാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
പത്തനംതിട്ട
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് തെരുവുനായയുടെ കടിയേറ്റു. നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം. നായയെ നാട്ടുകാർ തല്ലിക്കൊന്നു. സെൻ്റ് പീറ്റേഴ്സ് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽകുമാറിനാണ് കടിയേറ്റത്. വെള്ളി പകൽ 11ഓടെയാണ് സംഭവം. കാലിന് ആഴത്തിലുള്ള മുറിവുണ്ട്. തെരുവുനായ യാത്രക്കാരെയും കടിക്കാൻ ഓടിച്ചു. ഇവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് നായയെ പിടികൂടിയിരുന്നു. സുനിൽകുമാറിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
നഗരത്തിലെവിടെയും തെരുവുനായകളുടെ വിളയാട്ടമാണ്. ഇവയുടെടെ ശല്യം മൂലം വഴിയാത്രക്കാർ വലിയ ഭീതിയാണ് നേരിടുന്നത്.










0 comments