ad
Deshabhimani

പതാക – കൊടിമര ജാഥകൾ നാളെയെത്തും

കർഷകസംഘം ജില്ലാ സമ്മേളനം 24ന്‌ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2026, 12:05 AM | 1 min read

പത്തനംതിട്ട

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച ഓമല്ലൂരിൽ തുടക്കമാകും. പതാക– കൊടിമര ജാഥകൾ വ്യാഴം വൈകിട്ട്‌ സമ്മേളന നഗറിലെത്തും. വെള്ളി, ശനി ദിവസങ്ങളിൽ പി ആർ പ്രദീപ്‌ നഗറിലാണ്‌ (ദർശന ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം. വെള്ളി രാവിലെ പത്തിന്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വൽസൻ പനോളി സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന്‌ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടക്കും.

ശനി രാവിലെ സമ്മേളനം തുടരും. എം പ്രകാശൻ, എ സി മൊയ്‌തീൻ, അഡ്വ. ഓമല്ലൂർ ശങ്കരൻ, ജോർജ്‌ മാത്യു, ഗോപി കോട്ടമുറിയ്‌ക്കൽ, ഷെയ്‌ക്‌ പി ഹാരീസ്‌, വത്സല മോഹൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട്‌ കർഷകറാലിയും പൊതുസമ്മേളനവും നടക്കും. ഓമല്ലൂർ അന്പലം ജങ്‌ഷനിൽനിന്ന്‌ റാലി ആരംഭിക്കും. ചന്തമൈതാനിയിൽ പൊതുസമ്മേളനം എഐകെഎസ്‌ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.

കാർഷിക സെമിനാർ, കാർഷിക പ്രദർശനമേള, കർഷകരെ ആദരിക്കൽ എന്നിവ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള, പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത്‌, സംഘാടകസമിതി ചെയർമാൻ എം വി സഞ്‌ജു, അഡ്വ. എസ്‌ മനോജ്‌കുമാർ, വർഗീസ്‌ സക്കറിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home