ad
Deshabhimani

ദേശാഭിമാനിക്കൊപ്പം മലബാർ ഗോൾഡും വികെസി പ്രൈഡും

‘അറിവാണ്‌ ലഹരി’ 
ജില്ലാതല ഉദ്‌ഘാടനം ഇന്ന്‌

deshaabhimaani
വെബ് ഡെസ്ക്

Published on Jul 17, 2025, 12:04 AM | 1 min read

പത്തനംതിട്ട

സംസ്ഥാനസർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി ദേശാഭിമാനിയും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സഹായമേകാൻ ദേശാഭിമാനിക്കൊപ്പം പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡും വികെസി പ്രൈഡുമുണ്ട്‌. ബോധവൽക്കരണം ജില്ലാതലപരിപാടി വ്യാഴം പകൽ 10.30ന്‌ കോന്നി എസ്‌എഎസ്‌ കോളേജിൽ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ബി എസ്‌ കിഷോർകുമാർ അധ്യക്ഷനാകും. വേഗവര കാർട്ടൂണിസ്‌റ്റ്‌ അഡ്വ. ജിതേഷ്‌ജി മുഖ്യപ്രഭാഷണവും കോളേജ്‌ മാനേജിങ്‌ കമ്മിറ്റിയംഗം ഡി അനിൽകുമാർ ലഹരിമുക്ത ക്യാമ്പസ്‌ പ്രഖ്യാപനവും നടത്തും. എസ്‌എൻഡിപി പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാർ മുഖ്യസന്ദേശം നൽകും. കോളേജ്‌ യൂണിയൻ പ്രതിനിധി ഭഗത്‌ ഷാജി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്‌സൈസ് വിമുക്തിമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ അഡ്വ. ജോസ്‌ കളീയ്‌ക്കൽ വിഷയാവതരണം നടത്തും. അഡ്വ. സുരേഷ്‌ സോമയുടെ നാടൻപാട്ടുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home