ഡെങ്കി, എലിപ്പനി കേസുകളിലും വർധന
ഒരാഴ്ചയിൽ 3490 പനിബാധിതർ

സ്വന്തം ലേഖിക
Published on Jun 23, 2026, 12:05 AM | 1 min read
പത്തനംതിട്ട
ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച് ചികിത്സ തേടിയത് 3490 പേർ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് പകർച്ചവ്യാധി വ്യാപനം. പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങൾ, ഇൻഫ്ലുവൻസ എന്നിവ ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.
ഒരേ തദ്ദേശസ്ഥാപന പരിധിയിൽ രോഗം ബാധിക്കുന്നത് ആശങ്കാജനകമാണ്. ജില്ലയിലെ പല പഞ്ചായത്തുകളും പകർച്ചവ്യാധി ഹോട്സ്‌പോട്ടുകളായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജൂൺ 15 മുതൽ 21വരെയുള്ള കണക്കുകൾ പ്രകാരം 33 പേർക്ക് ഡെങ്കിപ്പനിയും 17 പേർക്ക് എലിപ്പനിയും 400 പേർക്ക് വയറിളക്കരോഗങ്ങളും 91 പേർക്ക് ഇൻഫ്ലുവൻസയും സ്ഥിരീകരിച്ചു. എന്നാൽ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ ചെയ്യാതെ പോയവ ഉണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. പനി ബാധിച്ചിട്ടും ചികിത്സ തേടാത്തവർ എത്രയും വേഗം ആവശ്യമായ ചികിത്സ തേടണം.
മഴ തിരിച്ചെത്തിയതോടെ ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ-, എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യാൻ സാധ്യത.









0 comments