ad
Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്

അക്ഷരപ്പുരകൾ ഒരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2026, 02:00 AM | 2 min read

പാലക്കാട്‌

വിജ്ഞാനത്തിന്റെ ആകാശങ്ങളിൽ പുതിയ നക്ഷത്രങ്ങളെ കണ്ടെത്താനുള്ള ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്‌ സ്‌കൂളുകൾ ഒരുങ്ങുന്നു. സ്കൂൾ മത്സരം ഒമ്പതിന്‌ പകൽ രണ്ടിന്‌ നടക്കും. സംസ്ഥാനത്ത്‌ എല്ലായിടത്തും ഒരേസമയം പരീക്ഷ നടക്കും. സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാം. സബ്‌ജില്ലാ മത്സരം ഒക്‌ടോബർ 10നും ജില്ലാ മത്സരം ഒക്‌ടോബർ 25നും സംസ്ഥാന മത്സരം നവംബർ 15നും നടക്കും. സ്‌കൂൾ മത്സര വിജയികൾക്ക്‌ പുസ്‌തകവും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സബ്‌ജില്ലാ വിജയികൾക്ക്‌ യഥാക്രമം 1000, 500 എന്നിങ്ങനെ ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. ജില്ലാ മത്സര വിജയികൾക്ക്‌ യഥാക്രമം 10,000, 5000 എന്നിങ്ങനെ ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. സംസ്ഥാന വിജയികൾക്ക്‌ യഥാക്രമം ഒരുലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. ടാലന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളെ ഒറ്റ വിഭാഗമായി കണക്കാക്കി പ്രസംഗ മത്സരവും നടത്തും. സ്‌കൂൾ മത്സരത്തിൽ ജയിക്കുന്ന കുട്ടിയെ സബ്‌ജില്ലാ മത്സരത്തിലേക്ക്‌ തെരഞ്ഞെടുക്കും. സബ്‌ജില്ലാ വിജയിക്ക്‌ 1000 രൂപ, മെമന്റോ, സർട്ടിഫിക്കറ്റ്‌, ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക്‌ 5,000 രൂപ, മെമന്റോ, സർട്ടിഫിക്കറ്റ്‌, രണ്ടാം സ്ഥാനത്തിന്‌ 3,000 രൂപ മെമന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവ നൽകും. 25,000 രൂപ, മെമന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ സംസ്ഥാനത്ത്‌ ഒന്നാംസ്ഥാനം നേടുന്ന വിദ്യാർഥിക്ക്‌ ലഭിക്കുക. രണ്ടാംസ്ഥാനത്തിന്‌ 15,000 രൂപ, മെമന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവ സമ്മാനിക്കും. ധർമപ്രിയ ഫിനാൻസാണ്‌ സഹപ്രായോജകര്‍. ​ രജിസ്‌ട്രേഷൻ ഇന്നുകൂടി പാലക്കാട്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് 2026 സ്കൂൾ മത്സരത്തിന്‌ ശനിയാഴ്‌ചകൂടി രജിസ്റ്റർ ചെയ്യാം. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത സ്കൂളുകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ മതി. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത സ്കൂളുകൾ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ദേശാഭിമാനി സൈറ്റ് വഴിയും (www. deshabhimani.com), പത്രത്തിലും അക്ഷരമുറ്റവുമായി ബന്ധപ്പെട്ട വാട്‌സാപ്‌ ഗ്രൂപ്പുകളിലും വരുന്ന പരസ്യങ്ങളിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തും രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാം. ക്യുആർ കോഡ് സ്കാൻ ചെയ്താൽ രജിസ്ട്രേഷൻ ലിങ്ക് ഓപ്പണാകും. സ്കൂൾ കോഡ് എന്റർ ചെയ്താൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത സ്കൂളാണെങ്കിൽ വിവരങ്ങൾ അവിടെ കാണാം. മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്തതശേഷം സബ്മിറ്റ് ചെയ്യാം. സ്കൂൾ മത്സരം നടക്കുന്ന ദിവസം ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് രജിസ്ട്രേഷൻ നടത്തുമ്പോൾ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വാട്സാപ്പിൽ ലഭിക്കും. അതുപയോഗിച്ച് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം. ദേശാഭിമാനി വെബ്സൈറ്റ് വഴിയും സ്കൂളുകൾ രജിസ്റ്റർ ചെയ്യാനും ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാനും സാധിക്കും. സ്കൂൾ കോഡുതന്നെയാണ് യൂസർ നെയിം പാസ്‌വേഡ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home