Deshabhimani

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം

Kerala Police
വെബ് ഡെസ്ക്

Published on Oct 26, 2026, 06:36 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ തസ്തികകളിൽ നിയമിച്ചും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഒമ്പത് ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകൾ നൽകിയിട്ടുള്ളത്.


പ്രധാന സ്ഥലംമാറ്റങ്ങൾ:


എം. ഹേമലത ഐപിഎസ് (KL:2016): കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ തസ്തികയിൽനിന്ന് എറണാകുളം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ (V&ACB) സ്പെഷ്യൽ സെൽ എസ്‌പിയായി സ്ഥലംമാറ്റി.


അശ്വതി ജിജി ഐപിഎസ് (KL:2021): തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-IV എസ്‌പി തസ്തികയിൽനിന്ന് കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവിയായി (കമ്മീഷണർ) നിയമിച്ചു.


എം ജെ സോജൻ ഐപിഎസ് (KL:2018): എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ എസ്‌പി തസ്തികയിൽനിന്ന് എറണാകുളം വിജിലൻസ് സെൻട്രൽ റേഞ്ച് എസ്‌പിയായി നിയമിച്ചു.


വി ജി വിനോദ്കുമാർ ഐപിഎസ് (KL:2018): ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ & ടെക്നോളജി എസ്‌പി തസ്തികയിൽനിന്ന് തിരുവനന്തപുരം സിവിൽ റൈറ്റ്സ് സംരക്ഷണ വിഭാഗം എസ്‌പിയായി മാറ്റപ്പെട്ടു.


ഷാഹുൽ ഹമീദ് എ. ഐപിഎസ് (KL:2020): തിരുവനന്തപുരം റേഞ്ച് ഇക്കണോമിക് ഒഫൻസ് വിങ് എസ്‌പി സ്ഥാനത്തുനിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്‌പിയായി (ടെക്നിക്കൽ ഇന്റലിജൻസ്) നിയമിച്ചു.


ദീപക് ധൻഖർ ഐപിഎസ് (KL:2020): തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ലോ & ഓർഡർ-2) തസ്തികയിൽനിന്ന് സ്പെഷ്യൽ ആംഡ് പൊലീസ് (SAP) കമാൻഡന്റായി സ്ഥലംമാറ്റി.


യോഗേഷ് മണ്ടായ ഐപിഎസ് (KL:2021): എസ്എപി കമാൻഡന്റ് തസ്തികയിൽനിന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി (ലോ & ഓർഡർ-II) നിയമിച്ചു.


പ്രജിഷ് തോട്ടത്തിൽ ഐപിഎസ് (KL:2020): സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്‌പി (അഡ്മിനിസ്ട്രേഷൻ) പദവിയിൽനിന്ന് മലപ്പുറം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) എസ്‌പിയായി സ്ഥലംമാറി.


ശക്തി സിങ് ആര്യ ഐപിഎസ് (KL:2021): റാപ്പിഡ് റെസ്പോൺസ് & റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് സ്ഥാനത്തുനിന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി (ലോ & ഓർഡർ ആന്റ് ട്രാഫിക്-II) ചുമതലയേൽക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home