ad
Deshabhimani

ഇന്ന് അധ്യാപകദിനം

അക്ഷരവഴിയേ
ജയകുമാർ മാഷ്‌

പുസ്തകങ്ങളുമായി ജി ജയകുമാർ
വെബ് ഡെസ്ക്

Published on Sep 05, 2026, 02:00 AM | 1 min read

എസ് സുധീഷ്

ചിറ്റൂർ

പുസ്‌തകങ്ങൾ തേടി വായനശാലകളിലേക്ക്‌ ആരുമെത്തിയില്ലെങ്കിലും വായനക്കാരെ തേടി പുസ്‌തകങ്ങൾ അവരുടെ വീട്ടുപടിക്കലെത്തും. അക്ഷര സ്‌നേഹികളുടെ കൈകളിലേക്ക്‌ പുസ്‌തകങ്ങൾ നേരിട്ടെത്തിച്ച്‌ വായനയ്‌ക്ക്‌ പ്രോത്സാഹനമേകുകയാണ്‌ വണ്ടിത്താവളം കെകെഎം എച്ച്‌എസ്‌എസിലെ മലയാള അധ്യാപകനായ ചിറ്റൂർ തേലക്കാട്ട് ലൈനിൽ സരസിജം വീട്ടിൽ ജി ജയകുമാർ. ചിറ്റൂർ സുബ്ബയ്യ മെമ്മോറിയൽ ഗ്രന്ഥശാല സെക്രട്ടറിയായിരിക്കെ പുസ്തകങ്ങളെടുക്കാൻ അസൗകര്യമുള്ളവർക്ക് പുസ്തകം അടുത്തെത്തിച്ച് കൊടുത്തുകൊണ്ടാണ് വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. വീട്ടമ്മമാർക്കും വ്യാപാരികൾക്കും അവർക്കാവശ്യമുള്ള പുസ്‌തകങ്ങളെത്തിച്ചു നൽകും. കുട്ടികൾക്ക്‌ ബാലമാസികകൾ ഉൾപ്പെടെ നൽകാറുണ്ട്‌. സ്വന്തം ശേഖരത്തിൽനിന്നും സമീപത്തെ ലൈബ്രറികളിൽനിന്നും പുസ്‌തകങ്ങൾ സ‍ൗജന്യമായി എത്തിച്ചുനൽകും. പുതുതലമുറയിൽ വായനശീലം വളർത്താനായി വാർഡുതലത്തിൽ കുട്ടിക്കൂട്ടം ഉണ്ടാക്കാനും വാർഡിൽ ഒരു വായനശാല ഉണ്ടാക്കാനുമുള്ള തയ്യാറെടുപ്പിലാണ്‌ അദ്ദേഹം. ബാലമാസികകൾ വായിച്ചുതുടങ്ങുന്ന കുട്ടികൾ വളർച്ചയുടെ പടവുകൾക്കനുസരിച്ച്‌ ഉയർന്ന നിലവാരത്തിലുള്ള പുസ്‌തകങ്ങൾ വായിക്കുമെന്നാണ്‌ അനുഭവപാഠം. ശരീരത്തിന്‌ വ്യായാമമെന്നപോലെ മനസ്സിന്റെ വ്യായാമമാണ്‌ വായനയെന്നാണ് ജയകുമാർ പറയുന്നത്. കെഎസ്‌ടിഎ ഉപജില്ലാ സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി, വിവിധ മത്സരങ്ങളിൽ ക്വിസ് മാസ്റ്റർ തുടങ്ങി നിരവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജയക-ുമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home