ad
Deshabhimani

വി എസ്‌ സ്‌മരണയിൽ ജില്ലയും

Photo
വെബ് ഡെസ്ക്

Published on Jul 22, 2026, 12:04 AM | 1 min read

പത്തനംതിട്ട

വിപ്ലവ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ്‌, കേരളത്തിന്റെ പ്രിയനേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ജില്ലയിലാകെ ആചരിച്ചു. തൊഴിലാളി വർഗത്തിനായി നിലകൊണ്ട സാധാരണക്കാരന്റെ നേതാവായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ കർഷക തൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളിൽ വി എസ്‌ എന്നും മുൻപന്തിയിലുണ്ടായിരുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലും വി എസ്‌ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഐ എം മുതിർന്ന നേതാവ്‌ ആർ ഉണ്ണികൃഷ്‌ണപിള്ള പതാക ഉയർത്തി. തുടർന്ന്‌ പുഷ്പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അനുസ്‌മരണ പ്രഭാഷണം നടത്തി. സലിം പി ചാക്കോ അധ്യക്ഷനായി. 12 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുസമ്മേളനവും നടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home