പി കൃഷ്‌ണപിള്ള ദിനം ആചരിച്ചു

പത്തനംതിട്ട
കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായിരുന്ന പി കൃഷ്‌ണപിള്ളയുടെ 77–ാ-മത് ചരമവാർഷികം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പതാക ഉയർത്തൽ, പുഷ്‌പാർച്ചന, അനുസ്‌മരണ സമ്മേളനം എന്നിവ നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. സലിം പി ചാക്കോ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഡോ. ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, ബാബു ജോർജ് എന്നിവർ സംസാരിച്ചു.








0 comments