ad
Deshabhimani

ആനത്താവളത്തിൽ പാപ്പാന്റെ മരണം

10 ലക്ഷം നഷ്‌ടപരിഹാരം നൽകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2026, 12:05 AM | 1 min read

കോന്നി

ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാപ്പാൻ മോഹനൻ നായരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി വനവികാസ ഏജൻസി പൊതുയോഗത്തിലാണ് തീരുമാനമെടുത്തത്. ആന പാപ്പാൻമാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ അധികമായി കുടുംബത്തിന്‌ ലഭ്യമാക്കും. ഇൻഷുറൻസ് വഴി ലഭ്യമാക്കുന്ന തുകയ്ക്ക് പുറമേയാണ് 10 ലക്ഷം രൂപകൂടി അനുവദിച്ചത്. കുടുംബത്തെ ചേർത്തുനിർത്തി പരമാവധി സഹായമുറപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home