ad
Deshabhimani

ഭിന്നശേഷിക്കാരുടെ പ്രതിഷേധ കൂട്ടായ്‌മ

Photo
വെബ് ഡെസ്ക്

Published on Feb 27, 2026, 12:05 AM | 1 min read

പത്തനംതിട്ട

ഡിഫറന്റ്‌ലി ഏബിൾഡ്‌ പേഴ്‌സൺസ്‌ വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്‌) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ പടിയ്‌ക്കൽ പ്രതിഷേധ കൂട്ടായ്‌മ നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്‌തു. ഡിഎഡബ്ല്യുഎഫ്‌ ജില്ലാ പ്രസിഡന്റ്‌ സന്തോഷ്‌ എൻ അങ്ങാടിക്കൽ അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം അഭിലാഷ്‌ കടന്പനാട്‌, ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ, സി എസ്‌ തോമസ്‌, രാജൻപിള്ള, രാധാകൃഷ്‌ണൻ, വിനു കല്ലേലി, മുരളീധരൻ, ജോൺ വർഗീസ്‌, നെൽസൺ‍, സെൽവകുമാർ, സിനി ചെന്നീർക്കര, റെനി, ആശ, ബിന്ദു ചിറ്റാർ എന്നിവർ സംസാരിച്ചു.

കേന്ദ്രബജറ്റിൽ ഭിന്നശേഷിക്കാരുടെ വിഹിതം വർധിപ്പിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി പുനസ്ഥാപിക്കുക, ഭിന്നശേഷിക്കാരോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home