ഭാര്യാമാതാവിന്റെ മൂക്കിന്റെ പാലം ഇടിച്ചുതകർത്ത പ്രതി പിടിയിൽ

കീഴ്‌വായ്‌പൂര്
മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ മൂക്കിന്റെ പാലം ഇടിച്ചുതകർത്ത മരുമകൻ പിടിയിൽ. ചങ്ങനാശേരി തൃക്കൊടിത്താനം പാലക്കുളം കാലായിൽ പാലക്കുളം ഹൗസിൽ പ്രജീഷ് പ്രസന്നനെ (32)യാണ് കീഴ്‌വായ്‌പൂര് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 24ന് രാത്രിയിലായിരുന്നു വീട്ടമ്മയ്‌ക്കുനേരെ ആക്രമണം. രക്തംവാർന്ന് അവശനിലയിലായ ഇവർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
എസ്‌ഐ നൗഫൽ, എഎസ്‌ഐ മുജീബ്, സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ്, വിഷ്‌ണുപ്രസാദ്, അൽ ബാദുഷ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.








0 comments