Deshabhimani

ശിക്ഷായിളവ്‌ നേടി മുങ്ങിയ പ്രതി 26 വർഷത്തിനുശേഷം അകത്ത്‌

ശിക്ഷായിളവ്‌ നേടി മുങ്ങിയ പ്രതി 26 വർഷത്തിനുശേഷം അകത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 13, 2026, 12:05 AM | 1 min read

പത്തനംതിട്ട

അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കണ്ണിനടക്കം പൊള്ളലേൽപിച്ച കേസിൽ 26 വർഷമായി ഒളിവിൽകഴിഞ്ഞ പ്രതി ഒടുവിൽ അകത്ത്‌. റാന്നി കൊല്ലമുള തുലാപ്പള്ളി മൂലക്കയം പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നമ്മ (65)യെയാണ്‌ പൊലീസ്‌ പിടികൂടി അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചത്‌. 2000 ജൂലൈ 30ന്‌ രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. അയൽവാസി വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരനാണ്‌ പൊന്നമ്മയുടെ ആസിഡ് ആക്രമണത്തിൽ കാഴ്‌ചശക്തി ഭാഗികമായി നഷ്‌ടപ്പെട്ടത്. 2003ന്‌ പ്രതിയെ മൂന്നുവർഷം തടവിനും 50,000 രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു. എന്നാൽ ഇവർ ഹൈക്കോടതിയിൽ അപ്പീൽ നൽകി ശിക്ഷായിളവ് നേടി. എന്നാൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാകാതെ ഒളിവിൽപോവുകയായിരുന്നു. അടുത്തിടെ ജില്ലാ പൊലീസ്‌ മേധാവി ആർ ആനന്ദ് പൊന്നമ്മയുടെ ഭർത്താവും സ്ഥിരംകുറ്റവാളിയുമായ പൊന്നപ്പനെ കാപ്പാ പ്രകാരം ജില്ലക്ക് പുറത്താക്കി. പൊന്നമ്മയ്‌ക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ്‌ ഇവർ കീഴടങ്ങിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home