വുഷു ചാമ്പ്യൻഷിപ്
ബ്രേവ് ബ്രദേഴ്സും ടിക്യുഎസ്‌കെയും ചാമ്പ്യന്മാർ

വുഷു ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
തൃശൂർ
ജില്ലാ വുഷു അസോസിയേഷൻ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ ജില്ലാ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സാന്ത ചൈനീസ് കിക്ക് ബോക്സിങ് വിഭാഗത്തിൽ ബ്രേവ് ബ്രദേഴ്സ് ഫൈറ്റേഴ്സ് ക്ലബ്ബും തൗലു വിഭാഗത്തിൽ ടിക്യുഎസ്‌കെ മാർഷൽ ആർട്സ് അക്കാദമിയും ഓവറോൾ കിരീടം സ്വന്തമാക്കി. സാന്ത വിഭാഗത്തിൽ ഒമ്പത് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 61 പോയിന്റോടെയാണ് ബ്രേവ് ബ്രദേഴ്സ് ഒന്നാം സ്ഥാനം നേടിയത്. 16 പോയിന്റോടെ ഫുഡോഷിൻ അക്കാദമി രണ്ടാം സ്ഥാനവും 14 പോയിന്റോടെ ബുഡോലിൻ അക്കാദമി മൂന്നാം സ്ഥാനവും നേടി. തൗലു വിഭാഗത്തിൽ 15 സ്വർണവും ആറ് വെള്ളിയുംആറ് വെങ്കലവും അടക്കം 99 പോയിന്റ് നേടിയാണ് ടിക്യുഎസ്‌കെ ചാമ്പ്യന്മാരായത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ് സമ്മാനങ്ങൾ വിതരണം ചെയ്‌തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ ആർ സുരേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, കെ എൽ മഹേഷ്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഇസ്മയിൽ, സന്ദീപ് ലാൽ എന്നിവർ സംസാരിച്ചു. വിജയികൾ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.








0 comments