Deshabhimani

print edition പരിസ്ഥിതിലോല മേഖല; എന്നുവരും ഡിജിറ്റൽ ഭൂപടം?

a

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 29, 2026, 12:55 AM | 1 min read

​കൊല്ലം: പരിസ്ഥിതിലോല മേഖലാ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട 33 വില്ലേജുകൾ ഒഴിവാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‌ കേരളം സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം ഡിജിറ്റൽ ഭൂപടത്തിനായുള്ള കാത്തിരിപ്പ്‌ നീളുന്നു. നിലവിലുള്ള വില്ലേജുകളിൽ ഏതൊക്കെ സർവേ നമ്പരുകളിലുള്ള ഭൂമി വരുന്നുണ്ട്‌ എന്നറിയാൻ ഭൂപടം പ്രസിദ്ധീകരിക്കണം. എന്നാൽ, പ്രസിദ്ധീകരിക്കുന്നതിന്‌ സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ്‌ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വാദം.


ആക്ഷേപം സമർപ്പിക്കുന്നതിന്റെ കാലാവധി 25 വരെയായിരുന്നു. കരട്‌ വിജ്ഞാപനത്തിൽ ഉൾപ്പെട്ട 33 വില്ലേജുകളെ ഒഴിവാക്കാനാണ്‌ കേരളം 24ന്‌ സമർപ്പിച്ച ശുപാർശയിലുള്ളത്‌. ഇതിനിടെ ജനവാസകേന്ദ്രങ്ങളായ പല വില്ലേജുകളെയും ഇഎസ്‌എ പരിധിയിൽനിന്ന്‌ ഒഴിവാക്കാതിരുന്നത്‌ പ്രതിഷേധത്തിന്‌ ഇടയാക്കി.


ഉപഗ്രഹചിത്രം മാത്രം ഉപയോഗിച്ച്‌ തയ്യാറാക്കിയ മാപ്പുകൾ പ്രായോഗികമല്ലെന്ന പരാതിയുമുണ്ട്‌. വിശദമായ ഫീൽഡ്‌ സർവേ നടത്തി പരാതി കേൾക്കണമെന്ന കർഷകരുടെ ആവശ്യവും പരിഗണിച്ചില്ല. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാപ്പുകൾ നോട്ടിഫിക്കേഷനിൽ പറയുന്ന വില്ലേജുകളുമായി പൊരുത്തപ്പെടാത്തതാണ്‌. ബന്ധപ്പെട്ട എല്ലാ പഞ്ചായത്തിലെയും ജനങ്ങൾക്ക്‌ നേരിട്ട്‌ പരിശോധിക്കാനാകുംവിധം സർവേ നമ്പർ സഹിതം മാപ്പ്‌ ലഭ്യമാക്കണമെന്ന ആവശ്യമാണ്‌ അവഗണിച്ചത്‌.


ഇഎസ്‌എയിൽ ഉൾപ്പെട്ട സ്ഥലങ്ങൾ കണ്ടെത്താൻ ജിയോ കോർഡിനേറ്റർമാർ അടങ്ങിയ കെഎംഎൽ ഫയലുകൾ പ്രസിദ്ധീകരിച്ചെങ്കിലും ഇത്‌ തുറക്കാനോ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. ഉപഗ്രഹചിത്രങ്ങൾക്ക്‌ പകരം തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ റവന്യൂ അതിരുകൾ വ്യക്തമാക്കി കെഎംഎൽ ഡിജിറ്റൽ ഭൂപടങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യത്തോട്‌ സർക്കാർ മുഖം തിരിക്കുകയാണ്‌.


ഇഎസ്‌എ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന മലയോരവാസികളുടെ ആവശ്യം നിശ്‌ചിത ഫോർമാറ്റിൽ കർഷകസംഘം ശേഖരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home