Deshabhimani

print edition വിജിലൻസ്‌ കേസ്‌ പ്രതി വനംമന്ത്രിയുടെ അഡീഷണൽ പിഎസ്‌

Shibu baby john.jpg

എസ് ജയശങ്കറിനെതിരായ കണ്ടെത്തലുകൾ സംബ്ന്ധിച്ച് വിജിലൻസ് ഡയറക്ടർ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ്

വെബ് ഡെസ്ക്

Published on Sep 29, 2026, 12:51 AM | 1 min read

തിരുവനന്തപുരം: വനംമന്ത്രി ഷിബു ബേബി ജോണിന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി വിജിലൻസ്‌ കേസിലെ പ്രതി. വനംഭൂമി സ്വകാര്യഭൂമിയാണെന്ന്‌ വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതി എസ്‌ ജയശങ്കറാണ്‌ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിതനായത്‌. എന്നാൽ വനംമന്ത്രിയുടെ സൈറ്റിൽ ഇദ്ദേഹത്തിന്റെ പേര്‌ ഉൾപ്പെടുത്തിയിട്ടില്ല. അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി മറ്റ്‌ രണ്ടു പേരുകളാണുള്ളത്‌.


നെന്മാറ–നെല്ലിയാന്പതി റോഡ്‌ വികസനത്തിന്‌ 2004ൽ വനംവകുപ്പിൽനിന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്ത 4.49 ഹെക്‌ടർ ഭ‍ൂമിക്ക്‌ പകരമായി വനംവകുപ്പിന്‌ നൽകിയ ഭൂമിയിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. 2007 ഫെബ്രുവരിയിൽ വനംവകുപ്പിന്‌ രജിസ്‌ട്രേഷൻ നടത്തി കൈമാറിയത്‌ വനഭ‍ൂമിയാണ്‌.


ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസറായിരുന്ന വി ജെ ജോർജിന്റെയും കൊല്ലങ്കോട്‌ റേഞ്ച്‌ ഓഫീസറായിരുന്ന ജയശങ്കറിന്റെയും അറിവോടെയാണ്‌ പാലക്കാട്‌ ഡിവിഷൻ പൊതുമരാമത്ത്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ഇ ജി വത്സൻ, ഏറ്റെടുത്ത വനഭൂമിക്ക്‌ പകരമായി വനഭൂമി തന്നെ നൽകി തിരിമറി കാട്ടിയത്‌.


ഇതുസംബന്ധിച്ച്‌ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട്‌ കണ്ടെത്തി. ഒ‍ൗദ്യോഗിക പദവി ദുരുപയോഗിച്ച്‌ വ്യാജരേഖ ചമച്ചതിലൂടെ സർക്കാരിന്‌ എട്ടു ലക്ഷത്തോളം ര‍ൂപയുടെ നഷ്‌ടമുണ്ടായി. അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാ നിയമപ്രകാരവും വിവിധ വകുപ്പുകൾ ചുമത്തി 2025 ഒക്‌ടോബറിൽ വിജിലൻസ്‌ കേസെടുത്ത്‌ തുടർ അന്വേഷണം ആരംഭിച്ചു.


എന്നാൽ, വിജിലൻസ്‌ അനുമതി തേടാതെയാണ്‌ കേസിൽ പ്രതിയായ ജയശങ്കറിനെ വനംവകുപ്പിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചത്‌. ഇത്‌ വിജിലൻസ്‌ ചട്ടങ്ങളുടെ ലംഘനമാണ്‌. സ്‌റ്റേറ്റ്‌ ഫോറസ്‌റ്റ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടറായി പ്രവർത്തിക്കവെയാണ്‌ വനം മന്ത്രിയുടെ സ്‌റ്റാഫിൽ ഉൾപ്പെടുത്തിയത്‌. വനം – വന്യജീവി വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ സിജുമോൻ ഫ്രാൻസിസിനെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിയായി മുന്പ്‌ നിയമിച്ചതിലും പ്രതിഷേധമുയർന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home