Deshabhimani

എങ്കക്കാട് റെയിൽവേ മേൽപ്പാലം

ഡിപിആർ തയ്യാറാക്കാൻ റെയിൽവേ അനുമതി

...
വെബ് ഡെസ്ക്

Published on Sep 29, 2026, 12:15 AM | 1 min read


വടക്കാഞ്ചേരി

വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് റെയിൽവേ ലെവൽ ക്രോസിന് പകരം മേൽപ്പാലം നിർമിക്കണമെന്ന കെ രാധാകൃഷ്ണൻ എംപിയുടെ ആവശ്യത്തിൽ അനുകൂല നടപടിയുമായി റെയിൽവേ. മേൽപ്പാല നിർമാണത്തിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള പ്രവൃത്തികൾക്ക് റെയിൽവേ അനുമതി നൽകിയതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ യു സുബ്ബ റാവു എംപിക്കയച്ച കത്തിൽ വ്യക്തമാക്കി. ഡി പി ആർ അന്തിമഘട്ടത്തിലെത്തുന്നതോടെ ലെവൽ ക്രോസ് ഒഴിവാക്കി മേൽപ്പാല നിർമാണത്തിനുള്ള ഭരണാനുമതി ലഭിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും കത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്. മേൽപ്പാലത്തിനായുള്ള ഫീസിബിലിറ്റി പഠനവും സാങ്കേതിക മൂല്യനിർണണയവും വേഗത്തിലാക്കി ഭരണാനുമതി ലഭ്യമാക്കണമെന്ന എംപിയുടെ നിവേദനത്തെത്തുടർന്നാണ് ഇപ്പോൾ ഡിപിആർ തയ്യാറാക്കാൻ അനുമതി ലഭിച്ചത്. പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള അടുത്തഘട്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home