Deshabhimani

print edition 'മുഖ്യ'പോര് വീണ്ടും മുറുകുന്നു; സതീശനെതിരെ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിൽ ഗ്രൂപ്പുഭേദമില്ലാതെ കോൺഗ്രസുകാർ

Congress fight.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 12:20 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം രൂക്ഷമാകുന്പോൾ കടുത്ത നടപടികളിലേക്ക്‌ കടന്ന്‌ കെ സി വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രിത്തർക്കത്തിനിടെ വേണുഗോപാലിനെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതികൾ പൊടിതട്ടിയെടുത്തത്‌ ഇതിന്റെ ഭാഗം. പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ നീട്ടിവച്ചിരുന്ന കേസുകളിൽ തീരുമാനമെടുക്കാൻ ആഭ്യന്തര വകുപ്പ്‌ നിർബന്ധിതമാകുകയായിരു‍‍ന്നു.


വേണുഗോപാലിനെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ട അഞ്ചുപേർക്കെതിരെയാണ്‌ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തത്‌. രാഷ്‌ട്രീയകാര്യ സമിതിയംഗം ജോൺസൺ എബ്രഹാം നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. നേരത്തെ വി ഡി സതീശന്റെ കൂടെയുണ്ടായിരുന്ന ജോൺസൺ വേണുഗോപാൽ പക്ഷത്ത്‌ നിലയുറപ്പിച്ചതോടെയാണ്‌ രാഷ്‌ട്രീയകാര്യ സമിതിയിലടക്കം ഇടം ലഭിച്ചത്‌.


മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കാനാകാത്തതും സത്യപ്രതിജ്ഞ വൈകിയതും വേണുഗോപാലിന്റെ പിടിവാശി മൂലമാണെന്ന്‌ ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. അത്‌ അസഭ്യവർഷത്തിലേക്കും എത്തി. ഇതോടെയാണ്‌ കൂടുതൽ പരാതികൾ വന്നത്‌. സതീശനെതിരെ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടാണ്‌ ഗ്രൂപ്പുഭേദമില്ലാതെ കോൺഗ്രസിലുള്ളത്‌. എംഎൽഎമാരടക്കം പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയതും ഇതിന്റെ ഭാഗമാണ്‌.


കെഎസ്‌യു നേതാവ്‌ അലോഷ്യസ്‌ സേവ്യർ കാണാനെത്തിയപ്പോൾ മുഖം കൊടുക്കാതെ അവഗണിച്ച മുഖ്യമന്ത്രിയുടെ നടപടി ധിക്കാരമാണെന്ന്‌ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഹെലിക്കോപ്റ്റർ, ചാർട്ടേഡ്‌ വിമാന യാത്രകളെ ചൊല്ലിയുള്ള വിവാദംകൂടിയായതോടെ, മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന എംഎൽഎമാർ മറുപക്ഷത്തേക്ക്‌ മാറി.


‘ഇനിയും സ്‌പോൺസർഷിപ്പിൽ യാത്ര ചെയ്യും എന്നത്‌ മുഖ്യമന്ത്രിക്ക്‌ ചേർന്ന ഭാഷയല്ല. ജനങ്ങൾക്ക്‌ മനസ്സിലാകും വിധം കാര്യങ്ങൾ വിശദമാക്കാൻ മുഖ്യമന്ത്രിക്ക്‌ ഉത്തരവാദിത്വമുണ്ടെ’ന്ന്‌ മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടു. സി ആർ മഹേഷ്‌ എംഎൽഎ കഴിഞ്ഞ ദിവസം പരസ്യമായി എതിർപ്പ്‌ അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home