ad
Deshabhimani

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി

ഒക്‌ടോബർ ആറിനും ഏഴിനും പത്തനംതിട്ടയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2026, 12:05 AM | 1 min read

പത്തനംതിട്ട

കോഴിക്കോടുചേർന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തുടർച്ചയായുള്ള ജില്ലാ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഒക്‌ടോബർ ആറിനും ഏഴിനും പത്തനംതിട്ടയിൽ നടക്കും. ഇതിന്‌ മുന്നോടിയായുള്ള സംഘാടകസമിതി രൂപീകരണയോഗം 22ന് വൈകിട്ട് നാലിന് പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരും.

ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, ഓരോ ഏരിയയിൽനിന്ന്‌ മൂന്ന് വീതം പ്രതിനിധികൾ, വർഗബഹുജന സംഘടനകളിൽനിന്ന്‌ മൂന്ന് വീതം പ്രതിനിധികൾ എന്നിവരാണ് കമ്മിറ്റിയിൽ പങ്കെടുക്കുക. എല്ലാ സംഘടനകളിൽനിന്ന്‌ ഒരു വനിതാ പ്രതിനിധി ഉണ്ടായിരിക്കുമെന്നും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home