പൊതുസമ്മേളനം ഒക്‌ടോ. 7ന്
സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി: സംഘാടകസമിതിയായി

സംഘാടകസമിതി രൂപീകരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം സംസാരിക്കുന്നു
പത്തനംതിട്ട
സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഒക്‌ടോബർ ആറിനും ഏഴിനും പത്തനംതിട്ടയിൽ ചേരും. സംഘാടകസമിതി രൂപീകരിച്ചു. പാർടി ജില്ലാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിലാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുക. ഏഴിന് വൈകിട്ട് നാലിന് അരലക്ഷം പേരെ അണിനിരത്തി പഴയ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് മൈതാനിയിൽ പൊതുസമ്മേളനവും ചേരും.
ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, ഓരോ ഏരിയയിൽനിന്നും മൂന്നുവീതം പ്രതിനിധികൾ, വർഗ ബഹുജന സംഘടനകളിൽനിന്നും മൂന്നു വീതം പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുക. എല്ലാ സംഘടനകളിൽനിന്നും ഒരു വനിതാ പ്രതിനിധിയുമുണ്ടാകും. 102 പേർ പങ്കെടുക്കും.
101 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ഭാരവാഹികൾ: രാജു ഏബ്രഹാം (ചെയർമാൻ), അഡ്വ. ഓമല്ലൂർ ശങ്കരൻ (ജനറൽ കൺവീനർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.









0 comments