ad
Deshabhimani

സിപിഐ എമ്മിനൊപ്പം എത്തിയവരെ സ്വീകരിച്ചു

അയിരൂരിൽ നേരിന്റെ പക്ഷത്തേക്ക് എത്തിയവർക്ക്‌ സ്വീകരണം

Photo
വെബ് ഡെസ്ക്

Published on Jul 01, 2026, 12:05 AM | 1 min read

അയിരൂർ

ബിജെപി, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം വന്നവർക്ക്‌ സ്വീകരണം നൽകി. സിപിഐ എം അയിരൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണയോഗവും നടത്തി. യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അനീഷ് പ്ലാച്ചേരി അധ്യക്ഷനായി. വിവിധ രാഷ്‌ട്രീയപാർട്ടി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം എത്തിയവരെ വി എൻ വാസവൻ രക്‌തപതാക നൽകി സ്വീകരിച്ചു. കൊച്ചുമോൻ പുത്തൻപറമ്പിൽ, അജി, നിതിൻ, പ്രകാശ് അനിൽ, അപ്പു, ഗോകുൽ, പ്രിൻസ്, സന്തോഷ് സിജിൻ നീറോപ്ലാക്കൽ, അമ്പാടി, സുരേഷ് കുമാർ, ഷേർലി എന്നിവരാണ്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാനെത്തിയത്‌.

സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം ബിന്ദു ചന്ദ്രമോഹനൻ, ഏരിയ സെക്രട്ടറി ഇ കെ അജി, ഏരിയ കമ്മറ്റി അംഗങ്ങളായ ബാബുരാജ്, അനിത കുറുപ്പ്, വി പ്രസാദ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home