ഡൽഹിയിൽ സമരം, കേരളത്തിൽ കീഴടങ്ങൽ

വി എസ് അച്യുതാനന്ദൻ നഗർ (പത്തനംതിട്ട)
ഡൽഹിയുടെ തെരുവുകളിൽ പ്രതിപക്ഷം ബിജെപിക്കെതിരെ ശക്തമായ സമരം നടത്തുമ്പോൾ ഇങ്ങ് കേരളത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ബിജെപിക്കും ആർഎസ്‌എസിനും കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വി എസ് അച്യുതാനന്ദൻ നഗറിൽ (പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് മൈതാനം) വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സമാപനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്താകെ ഹിന്ദുക്കൾക്കായി സനാതനികൾ മുറവിളി കൂട്ടുകയാണ്. എന്നാൽ ഇവർ പട്ടികജാതിക്കാരെയോ പിന്നാക്കക്കാരനെയോ അംഗീകരിക്കുന്നില്ല. ജാതിവ്യവസ്ഥയുടെ ഏറ്റവും മുകളിൽ നിൽക്കുന്നവരോടാണ് ഇവരുടെ താൽപ്പര്യം. കേരളത്തിലെ സാമൂഹ്യപരിഷ്‌കാരങ്ങളിൽ ഇവർക്കുള്ള പങ്ക് വട്ടപൂജ്യമാണ്. പാവപ്പെട്ടവന് ക്ഷേത്രപ്രവേശനം സാധ്യമാക്കിയത് പുരോഗമനപ്രസ്ഥാനങ്ങളാണ്. ഇത്തരം ആളുകൾക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി സതീശൻ. ഭരണം കിട്ടിയതോടെ മുഖ്യമന്ത്രി മുഴുവൻ സമയം ആകാശത്തിലാണ്. മന്ത്രിമാർ വിദേശയാത്രയിലും. കഴിഞ്ഞ പത്തുവർഷക്കാലം കേരളം കാണാത്ത ഭരണരീതിയാണ് നാലുമാസത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതാനുഭവങ്ങളിലൂടെയാണ് ഇന്നാട്ടിലെ സാധാരണക്കാർ കമ്യൂണിസ്റ്റ് പാർടിയെ മനസിലാക്കിയതെന്നും ആ പാർടിയെ ആരുടെയും മനസിൽനിന്ന് മായ്ച്ചുകളയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments